കടലില്‍ കാണാതായ അനൂപിനായി തിരച്ചിലിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചു

കൊയിലാണ്ടി ചെറിയമങ്ങാട് നിന്നും കടലില്‍ കാണാതായ അനൂപിനായി തിരച്ചിലിന് ആവശ്യമായ നടപടികള്‍ ആരംഭിച്ചു, പോലീസും, ഫയര്‍ഫോഴ്‌സും, കോസ്റ്റല്‍ പോലീസും  സ്ഥലത്തെത്തി കടല്‍തീരത്തോട് ചേര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നു.

കടല് ശാന്തമാവുന്നതോടെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തിരച്ചില്‍ ആരംഭിക്കുമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണി പറഞ്ഞു. എം എല്‍ എ കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അനൂപിനെ കാണാതാവുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!