രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചേലിയ എന്‍എസ്എസ് യൂണിറ്റുo കോഴിക്കോട് ബി ഡി കെ കമ്മിറ്റിയും ചേര്‍ന്ന് എം വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോളേജില്‍ വെച്ച് നടന്ന ക്യാമ്പില്‍ 91 ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 43 പേര്‍ രക്തദാനം നടത്തുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. എം. അഫീഫ അധ്യക്ഷത വഹിച്ചു.
ബി ഡി കെ കോഴിക്കോട് എക്‌സിക്യൂട്ടീവ് മെമ്പര്‍ വി.പി. അഥിത് , ഇലാഹിയ കോളേജ് എന്‍എസ്എസ് സെക്രട്ടറി സനീഹ എന്നിവര്‍ സംസാരിച്ചു.


