ലോക പഞ്ചഗുസ്തി മത്സരത്തിലേക്ക് 4 ബംഗളൂരു മലയാളികള്‍
സെപ്റ്റംബറില്‍ ആരംഭിക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി നാലു ബംഗളൂരു മലയാളികള്‍. കണ്ണൂര്‍ പാടിയോട്ടുചാല്‍ സ്വദേശി കെ. വി. ഗിരീഷ് കുമാര്‍, പാലക്കാട് മേഴത്തൂര്‍ സ്വദേശി പി. വി. മുഹമ്മദ് ഷെഹീം, കൊയിലാണ്ടി സ്വദേശി വിമല്‍ ഗോപിനാഥ്, മകന്‍ വസിഷ്ട് വി ഗോപിനാഥ് എന്നിവരാണ് യോഗ്യത നേടിയത്. ഇന്റര്‍നാഷണല്‍ ആം റെസലിങ്ങ് ഫെഡറേഷനും, ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോം ആം റസലിംഗ് ഇന്‍ ഇന്ത്യയും (ബി സി എ ഐ) സംയുക്തമായി മലേഷ്യയിലെ ക്വാലാലംപൂരിലാണ് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുപേരെ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
കര്‍ണാടക ആം റെസലിംഗ് അസോസിയേഷന് പ്രതിനിധീകരിച്ചാണ് ഇവര്‍ യോഗ്യത നേടിയത്. ബി സി എ ഐ യുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക ആം റെസല്ലിംഗ് അസോസിയേഷന്റെ ആദിദേയത്തില്‍ സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് ഇവര്‍ക്ക് യോഗ്യത നേടിയ കൊടുത്തത്. മാസ്റ്റേഴ്‌സ് 70 കിലോ ലെഫ്റ്റ് ഹാന്‍ഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഗിരീഷ് കുമാര്‍ യോഗ്യത നേടിയത്. 2022ല്‍ ഗോവയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലും ഇതേ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പ് ഫ്രാന്‍സില്‍ ആയിരുന്നതിനാല്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ബംഗളൂരുവില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബിസിനസ് മാനേജരായി ജോലി ചെയ്യുകയാണ്. മൈസൂരിലാണ് താമസം. ലോക ചാമ്പ്യന്‍ഷിപ്പിനെ പ്രതീക്ഷിച്ചയോടെയാണ് കാണുന്നതെന്നും സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
സീനിയര്‍ 70 കിലോഗ്രാം വിഭാഗത്തില്‍ രണ്ട് വെള്ളിമെഡലുകള്‍ നേടിയാണ് മുഹമ്മദ് ഷഹീം യോഗ്യത നേടിയത്. ബാംഗ്ലൂരില്‍ ബോഡിബില്‍ഡറും പേഴ്‌സണല്‍ ട്രെയിനറുമാണ് ഷഹീം.
വിമല്‍ ഗോപിനാഥ് മാസ്റ്റേഴ്‌സ് 86 കിലോഗ്രാം വിഭാഗത്തില്‍ രണ്ട് സ്വര്‍ണമെഡലുകള്‍ നേടിയാണ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഐടി കമ്പനിയില്‍ ജോലി ചെയ്ത വരികയാണ്. മകന്‍ വസിഷ്ട് വി ഗോപിനാഥ് ജൂനിയര്‍ 63 കിലോഗ്രാം വിഭാഗത്തില്‍ റൈറ്റ് ഹാന്‍ഡ് സ്വര്‍ണമെഡലോടെ യോഗ്യത നേടി.