മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

കൊയിലാണ്ടി നഗരസഭയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. സത്യന്റെ അധ്യക്ഷതയിൽ  ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിങ്, ഫോഗിങ് മുഴുവൻ വാർഡുകളിലും ചെയ്യുന്നതിന് കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നതിനും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കുന്നതിനും, പ്രതിരോധ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മൈക്ക് അനോൻസ്മെൻറ് നഗരസഭയിൽ നടത്തുന്നതിനും,
വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാർഡ് ശുചിത്വസമിതി ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ചേരും. തുടർന്ന് വീടുകൾ തോറും വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കയറി ബോധവൽക്കരണം നടത്തുന്നതിനും തീരുമാനിച്ചു.

ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാത്തവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില, കൗൺസിലർമാർ ,തിരുവങ്ങൂർ PHC യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ, നഗരസഭ ക്ലീൻസിറ്റി മാനേജർ ശ്രീ ഇ.ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എപി സുരേഷ് ,രാജേഷ്, ബിന്ദുകല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!