വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ നിവേദനം നല്‍കി

കേന്ദ്ര കേരള സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ പിന്‍വലിക്കുക ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരില്‍ കടകള്‍ കയറി ഫൈന്‍ ഈടാക്കുന്ന നടപടി പിന്‍വലിക്കുക, വ്യാപാര ലൈസന്‍സ് ഫീ തൊഴില്‍ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, വ്യാപാര ലൈസന്‍സ് ഫീ പുതുക്കല്‍ വൈകിയാലുളള അമിത പിഴ ഈടാക്കുന്നത് നിര്‍ത്തിവെക്കുക, വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുന്ന തരത്തിലുളല തെരുവോര കച്ചവടത്തിനെതിരെ നടപടിയെടുക്കുക, റോഡ് വികസനത്തിന്റെ പേരിലും ടൗണ്‍ വികസനത്തിന്റ പേരിലും കുടിയൊഴിക്കപ്പെട്ട വ്യാപാരികളെ പുനരധിവിസിപ്പിക്കുക പുതിയ ബസ് സ്റ്റാന്‍ഡിലെ കാല്‍നട യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായി തീര്‍ന്ന ഫുട്പാത്ത് പെട്ടിക്കട കച്ചവടം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് പ്രസിഡന്റ് കെ. പി. ശ്രീധരന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ ഷറഫുദ്ദീന്‍ ലെക്കി, ടി. പി. ഇസ്മായില്‍, റിയാസ് അബൂബക്കര്‍, നഗരസഭ കൗണ്‍സിലര്‍ പി. ജിഷ, പി. വി. ശശി, വി. പി. ബഷീര്‍, വി പി സജാഷ്, ഉഷമനോജ്, റോസ് ബെന്നറ്റ്, എന്നിവര്‍ കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യനും മുന്‍സിപ്പല്‍ സെക്രട്ടറിക്കും നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!