പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

 

ഇലാഹിയ ആർട്സ് ഏന്റ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളായ ഗീതാജ്ഞലിയേയും, ആദിത്യാ പ്രകാശിനേയും കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ യു ജി സി – നെറ്റ് ജേതാവായ , ഗീതാഞ്ജലിയും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ എം എ ഇംഗ്ളീഷ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ആദിത്യ പ്രകാശും കോളജിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

പ്രിൻസിപ്പൽ ഡോ. കെ.മുഹമ്മദ് ബഷീർ വിജയികൾക്ക് മെമന്റോയും , ക്യാഷ് അവാർഡും വിതരണം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി , കെ.കെ. വിനോദ് അധ്യക്ഷം വഹിച്ചു. കെ.സി.ലിജേഷ്, കെ.കെ. ധന്യ, അഫീഫ , നജുമ , ഹന്നത്ത് , ആഷിഖ്, സജാഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!