കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു
കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ടൗണ്‍ഹാള്‍ പരിസരത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചന്തയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ ഇനം നടീല്‍ വസ്തുക്കള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍, വളങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.
ഊരള്ളൂര്‍ അഗ്രോസെര്‍വീസ് സെന്ററും കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന ഞാറ്റുവേല ചന്ത നഗരസഭ വൈസ് ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. എ. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ. കെ. അജിത്, കൗണ്‍സിലര്‍മാരായ എ. ലളിത, ആര്. കെ. കുമാരന്, കൃഷിഓഫീസര്‍ പി. വിദ്യ, കൃഷി അസിസ്റ്റന്റുമാരായ അംന, അപര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.



