നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കണം; മനയത്ത് ചന്ദ്രന്‍
മേപ്പയ്യൂര്‍: നാട്ടില്‍ അറിയപ്പെടാതെ കിടക്കുന്ന കലാകാരന്മാരെ കണ്ടത്തി പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് എല്‍ ജെ ഡി. ജില്ലാ പ്രസിഡണ്ടും, ലൈമ്പ്രറി കൗണ്‍സില്‍ സംസ്ഥാന ജോ.സെക്രട്ടരിയുമായ മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എസ്സ്. എസ്. എല്‍. സി, പ്ലസ് റ്റു വിജയികള്‍ക്കും, കുടുംബശ്രീ സംസ്ഥാന കലോല്‍സവത്തിലും കുടുംബശ്രീ താലൂക്ക് തല മത്സരങ്ങളിലും, നീറ്റ് പരീക്ഷയിലും SSLC ,+2 പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ എല്‍.ജെ.ഡി മേപ്പയൂര്‍ പഞ്ചായത്ത് – 10 ാം വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു.
വിജയികള്‍ക്ക് ഉപഹാരം നല്‍കി. പ്രസിഡണ്ട് പി.കെ. രതീഷ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടരി ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പി. ബാലന്‍ സൂനില്‍ ഓടയില്‍, കെ. കെ. നിഷിത, കെ.എം. ബാലന്‍, മിനി അശോകന്‍, വി.പി. ഷാജി, കെ. ലികേഷ്, കെ. എം. പ്രമീഷ്, എല്‍. കെ. അനഘ എന്നിവര്‍ സംസാരിച്ചു.