നിയമസഭ തിരഞ്ഞെടുപ്പ്: കൂട്ടംചേരുന്നതിന് വിലക്ക്

 

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമായും സമാധാനപരമായും നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആളുകള്‍ കൂട്ടംചേര്‍ന്ന് നില്‍ക്കുന്നത് വിലക്കി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ ഉത്തരവ്.

ഏപ്രില്‍ എട്ടിന് രാവിലെ ആറ് മുതല്‍ പത്തിന് രാവിലെ ആറ് വരെയാണ് നിരോധനം. ഇതുപ്രകാരം നാലോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കാന്‍ പാടില്ല. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കൃത്യനിര്‍വഹണം നിര്‍വഹിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഘോഷയാത്രകള്‍, പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഈ സമയത്ത് നടത്താന്‍ പാടില്ല. നിയമലംഘനം കണ്ടെത്താന്‍ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവരെ ചുമതലപ്പെടുത്തുകയും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!