പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം

കൊയിലാണ്ടി:കൊയിലാണ്ടി കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. വലിയ വിളക്കിനും കാളിയാട്ടത്തിനും പതിനായിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റേയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രത്തിലെത്തിയതോടെയാണ് കാളിയാട്ടത്തിന് അരങ്ങൊരുങ്ങിയത്.
കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങി. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ മേളം നടന്നു. തുടര്‍ന്ന് ഊരു ചുറ്റലിനു ശേഷം പാലച്ചുവട്ടിലെത്തി വാളകം കൂടി. ഇതോടെ കാളിയാട്ട ചടങ്ങുകള്‍ സമാപിച്ചു.









