ഗോളി ഗുര്‍പ്രീത് സിങ്ങിന്റെ കൈകരുത്ത്; സാഫില്‍ ഫൈനലിലെത്തി ഇന്ത്യ
വിജയ തുടര്‍ച്ച സെമിയില്‍ ലെബനാനെ കീഴടക്കി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. അധിക സമയത്തിനും ശേഷം ഗോള്‍ രഹിതമായ സെമി ഫൈനല്‍ മത്സരത്തില്‍ ശക്തരായ ലെബനാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യ മറികടന്നത്.
ഷൂട്ടൗട്ടിലടക്കം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ലെബനന്‍ താരം ഹസന്‍ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് തടഞ്ഞിട്ടു. ഖലീല്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തോടെ ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.


