സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ ചാരായവുമായി ചേലിയ സ്വദേശി എക്‌സൈസ് പിടിയില്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ ചാരായവുമായി ചേലിയ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. ചേലിയ ഇയ്യക്കണ്ടി സജീവന്‍ (51) ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കൊയിലാണ്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സമേഷ് കെയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
കടത്താന്‍ ഉപയോഗിച്ച KL 56 AA 3781 നമ്പര്‍ ചേതക്ക് ഇലക്ട്രിക് സ്‌കൂട്ടറും കസ്റ്റടിയിലെടുത്തു. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റ്റ്റീവ് ഓഫീസര്‍ മാരായ ശിവകുമാര്‍ കെ കെ, നൈജീഷ് ടി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ രാകേഷ് ബാബു, ഷംസുദ്ദീന്‍, അനീഷ്‌കുമാര്‍ എ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിവേക് കെ എം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സീമ പി എന്നിവരും ഉണ്ടായിരുന്നു









