കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ചെറിയ വിളക്ക് ഇന്ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉൽസവലഹരിയിൽ ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ പ്രധാന മായ ചെറിയ വിളക്ക് ഇന്ന്. നാളെ വലിയവിളക്ക്. ഇന്ന് രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് നീലേശ്വരം നന്ദകുമാർ മേളപ്രമാണിയാവും, തുടർന്ന് വണ്ണാന്റെ അവകാശവരവ് ക്ഷേത്രത്തിലെത്തും കോമത്ത് പോക്ക് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങ്.

രാവിലെ 10.30 ന് സംഗീതാർച്ചന വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, പഴുവിൽ രഘു മാരാർ മേളപ്രമാണിയാവും. ശുകപുരം ദിലീപ്. ശുകപുരം രജ്ഞിത്ത് ഒരുക്കുന്ന ഇരട്ട തായമ്പക. രാത്രി. 7.30 ന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്റ്
നാളെ 2-4-26ന് വലിയവിളക്ക് രാവിലെ കാഴ്ചശീവേലി കലാനിലയം ഉദയൻ നമ്പൂതിരി മേളപ്രമാണിയാവും, മന്ദമംഗലത്തു നിന്നും ഇളനീർ കുലവരവ്, വസൂരിമാലവരവും ക്ഷേത്രത്തിൽ എത്തിച്ചേരും, വൈകീട്ട് മൂന്നു മണി മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, തിരുവായുധം വരവും, മറ്റ് അവകാശവരവുകൾ ക്ഷേത്രത്തിലെത്തുമ്പോഴെക്കും ക്ഷേത്രം ഭക്തജന സാഗരമാവും

വൈകീട്ട് കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേളപ്രമാണിയാവും, രാത്രി 7 മണിക്ക് ഇൻസ്ട്രുമെന്റെ ലൈവ് ഉണ്ടായിരിക്കും രാത്രി. 11 മണിക്ക് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിക്കും.

വാദ്യ വിശാരതൻമാരായ കല്ലൂർ ജയൻ , ശുകപുരം രഞ്ജിത്ത്. പനമണ്ണ മനോഹരൻ, വിനയൻ കൊയിലാണ്ടി, നിഖിൽ കൊളപ്പുറത്ത്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയൻ , കലാമണ്ഡലം രതീഷ് , തുടങ്ങി 150 ൽപ്പരം വാദ്യകലാകാരൻമാർ അണിനിരക്കുന്ന രണ്ട് പന്തി മേളത്തോടെ പുറത്തെഴുന്നള്ളിക്കുക. ഒന്നാം പന്തി ഡോ.ശുകപുരം ദിലീപ് മേളപ്രമാണിയാവും, രണ്ടാം പന്തിയിൽ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെ മേളപ്രമാണത്തിൽ വാദ്യ വിസ്മയം തീർക്കും ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം പുലർച്ചെ ഭക്തിനിർഭരമായി വാളകം കൂടും

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!