ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയെ ഈ തിരഞ്ഞെടുപ്പോടെ ജനം വീട്ടിലിരുത്തുമെന്ന് ഡോ. എം. കെ. മുനീർ

കൊയിലാണ്ടി: ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയെ ഈ തിരഞ്ഞെടുപ്പോടെ ജനം വീട്ടിലിരുത്തുമെന്ന് ഡോ. എം. കെ. മുനീർ . ജനം അമ്പലക്കൊള്ളയേക്കുറിച്ചും, വിലക്കയറ്റത്തേക്കുറിച്ചും പിൻവാതിൽ നിയമനത്തേക്കുറിച്ചും , ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ നടത്തിയ അഴിമതികളേക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കൊയിലാണ്ടിയിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാറിന്റെ ചേമഞ്ചേരി പഞ്ചായത്തിലെ പ്രചരണ പരിപാടി ചേമഞ്ചേരി തുവ്വക്കോട് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. ടി. ഇസ്മയിൽ, യു. വി. ദിനേശ് മണി, മഠത്തിൽ അബ്ദുറഹിമാൻ, മഠത്തിൽ നാണു, കണ്ണഞ്ചേരി വിജയൻ, രാജേഷ് കീഴരിയൂർ, സി. ടി. അജയ് ബോസ്, എം. പി. മൊയ്തീൻ കോയ, മുജേഷ് ശാസ്ത്രി, മുരളി തൊറോത്ത്, എ. കെ. ജാനിബ്, ഫാസിൽ നടേരി, ഷബീർ എളവന ക്കണ്ടി, ആനന്ദൻ കെ. കെ, തുടങ്ങിയവർ സംസാരിച്ചു.









