14,277 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 14,277 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ പരിധിയിലെ ഇടങ്ങളില്‍നിന്ന് 489 ചുവരെഴുത്തുകളും 9,712 പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ 13638, സ്വകാര്യ ഇടങ്ങളില്‍നിന്ന് 114 പോസ്റ്ററുകള്‍, 115 ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും, 410 കൊടിതോരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ 639 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!