തറയ്ക്കൽ രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു
ചേമഞ്ചേരി പൂക്കാട് പബ്ലിക് ലൈബ്രറിയുടെ ആദ്യ കാല പ്രസിഡണ്ടും സാഹിത്യകാരനും തിരുവങ്ങൂർ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന തറയ്ക്കൽ രാഘവൻ മാസ്റ്ററുടെ 49ാം ചരമവാർഷികാചരണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ നടന്നു.
തറയ്ക്കൽ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ കെ. ഭാസ്ക്കരൻ ആധ്യക്ഷം വഹിച്ചു. യു.കെ.രാഘവൻ അനുസ്മരണ ഭാഷണം നടത്തി. പഠിപ്പിൽ മിടുക്കുള്ള നിർധനരായ വിദ്യാർഥികൾക്കുള്ള സഹായധന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു.
കിടപ്പു രോഗികൾക്കുള്ള ചികിത്സാ സഹായം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ വിതരണം ചെയ്തു. യോഗത്തിൽ ഉണ്ണി മാടഞ്ചേരി , പി.വി.ശ്രീനിവാസൻ , ടി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.