എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്കി മത്സ്യ തൊഴിലാളികള്‍

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി. ആര്. പ്രഫുല്‍കൃഷ്ണന്‍ കെട്ടിവെക്കാനുള്ള പണം നല്കി മത്സ്യ തൊഴിലാളികളുടെ പ്രതിനിധികളായി രഥയാത്ര വഞ്ചി ഗ്രൂപ്പ് മുഴുവന്‍ തുകയും കൈമാറി.
മത്സ്യതൊഴിലാളികളുടെ പ്രതിനിധികളായ സി.പി. ഗണേശന്, ടി. പി. ഗോപാലന്, സി. എം. ബിജു എന്നിവരും ബി ജെ പി യുടെ മുതിര്‍ന്ന നേതാക്കളായ എന്‍. പി രാധാകൃഷ്ണന്, അഡ്വ. വി. സത്യന്, വി. കെ. ജയന്, എസ്. ആര്. ജൈകിഷ്, വായനാരി വിനോദ്, ടി. കെ. പദ്മനാഭന്, വൈശാഖ് എന്നിവരും സന്നിഹിതരായിരുന്നു.









