സി. ആർ. പ്രഫുൽ കൃഷ്ണൻ നിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടി: എൻ. ഡി. എ കൊയിലാണ്ടി നിയോജകമണ്ഡലം സ്ഥാനാർത്ഥി സി. ആർ. പ്രഫുൽ കൃഷ്ണൻ, കൊയിലാണ്ടി നിയമസഭാ മണ്ഡലം ഉപവാരണാധികാരി പ്രകാശ്. ടി.ബി (തഹസീൽദാർ) മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ആന്ധ്ര പ്രദേശ് ബി ജെ പി നേതാവ് എസ്. എ. രാംമോഹൻ, കമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, അഡ്വ. വി. സത്യൻ, വി. കെ. ജയൻ, എസ്. ആർ. ജെയ്കിഷ്, എൻ. പി. രാധാകൃഷ്ണൻ, ബൈജു, അഡ്വ. ജി. പ്രവീൺകുമാർ, അഡ്വ. രാജീവൻ. വി. നാഗത്ത്, അഡ്വ. ശബ്ന എന്നിവർ സംബന്ധിച്ചു.









