കരൾ, വൃക്ക ,ഷുഗർ, കൊളസ്ട്രോൾ രോഗനിർണ്ണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ നീതി ലാബിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്ക് രോഗനിർണയ ക്യാമ്പ് നടത്തി. ഡോക്ടർ അഫ്സൽ (R.M. O കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ )ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്പി രത്നവല്ലി അധ്യക്ഷത വഹിച്ചു.
ബാങ്ക് സെക്രട്ടറി എ. ആർ .സജന, ബാങ്ക് വൈസ് പ്രസിഡണ്ട് കെ .പി . വിനോദ് കുമാർ, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, ഭരണസമിതി അംഗങ്ങളായ വി.പി.ഭാസ്കരൻ , പി.കെ. ശങ്കരൻ, വി.എം ബഷീർ, മനോജ് കാപ്പാട്, എ .സത്യവതി, പി.പി. നാണി , ലാബ് ടെക്ക്നിഷ്യൻ ഹയറുന്നിസ്സ എന്നിവർ സംസാരിച്ചു. ബജീഷ് തരംഗിണി ,നിസരി പ്രശാന്ത്, വിജിന എ.കെ. , അനശ്വര എന്നിവർ നേതൃത്വം നൽകി.


