നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 6,712 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 6,712 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. സര്‍ക്കാര്‍ പരിധിയിലെ ഇടങ്ങളില്‍നിന്ന് 159 ചുവരെഴുത്തുകളും 4664 പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ 6,427 അനധികൃത പ്രചാരണ സാമഗ്രികളും സ്വകാര്യ ഇടങ്ങളില്‍നിന്ന് 58 പോസ്റ്ററുകള്‍, 51 ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും, 176 കൊടിതോരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ 285 പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളയിങ് സ്‌ക്വാഡുകളും രണ്ട് വീതം ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ 26 വീഡിയോ സര്‍വൈലന്‍സ് ടീമുകളും 13 വീഡിയോ നിരീക്ഷണ ടീമുകളുമുണ്ട്. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

പൊയിൽക്കാവിൽ ട്രിനിറ്റിയുള്ളപ്പോൾ ട്യൂഷന് വേണ്ടി മറ്റൊരിടം അന്വേഷിക്കണോ?
ട്രിനിറ്റി – പൊയിൽക്കാവ് –

8, 9, 10 ട്യൂഷൻ
SSLC A +ഓറിയൻ്റഡ് ക്ലാസുകൾ
5, 6, 7 ജൂനിയർ
+1,+2 Com. ട്യൂഷൻ

ഈ വർഷം പുതിയ കെട്ടിടത്തിൽ A/C ഡിജിറ്റൽ ക്ലാസ്റൂം.
ഈ വർഷം ഫീസിൽ വർദ്ധനവില്ല.

മാസാന്ത പരീക്ഷകൾ.
നൈറ്റ് ക്ലാസുകൾ, വിനോദ യാത്രകൾ,പി.ടി.എ.മീറ്റിംങുകൾ
പരിചയസമ്പന്നരായ അദ്ധ്യാപകർ.
ഒരു ക്ലാസിൽ 40 വിദ്യാർത്ഥികൾ മാത്രം.
പഠനത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കുന്നു.

ട്രിനിറ്റി ട്യൂഷൻ
പൊയിൽക്കാവ്
9744233840

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!