യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. പ്രവീണ്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും യു. ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ. പ്രവീണ്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ വരണാധികാരി തഹല്‍സിദാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
12.30 തോടുകൂടിയാണ് പ്രവീണ്‍കുമാര്‍ നേതാക്കള്‍ക്കൊപ്പം പത്രിക സമര്‍പ്പണത്തിന് എത്തിയത്. കൊയിലാണ്ടി എസ്.ബി.എഎ ബേങ്കിന് സമീപത്തുനിന്നും പ്രകടനമായാണ് സിവില്‍ സ്റ്റേഷനിലേയ്ക്ക് എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി. ടി ഇസ്മയില്‍, മഠത്തില്‍ നാണു, അഹമ്മദ് പുന്നക്കല്‍, മടത്തില്‍ അബ്ദുറഹിമാന്‍, വി.പി. ഭാസ്‌ക്കരന്‍ തുടങ്ങിയ നേതാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.









