യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൊയിലാണ്ടി: യു.ഡി.എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കെപിസിസിമുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 10 വർഷത്തെ ഇടത് ഭരണം കൊണ്ട് കൊയിലാണ്ടിയിൽ രണ്ട് സ്ഥാപനങ്ങൾക്ക് ഗേറ്റ് സ്ഥാപിച്ചു എന്നതൊഴിച്ചാൽ മറ്റെന്ത് വികസനമാണ് നടന്നിട്ടുള്ളതന്ന് അദ്ദേഹം ചോദിച്ചു.
തീരദേശ റോഡും അകലാപ്പുഴ, നടേരി പാലങ്ങളുമുൾപ്പെ ടെയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ യു. ഡി. എഫ്. തന്നെ അധികാരത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു. മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷനായി. സ്ഥാനാർഥി കെ. പ്രവീൺകുമാർ, ടി.ടി. ഇസ്മായിൽ, മഠത്തിൽ നാണു, വി.പി. ഭാസ്ക്കരൻ, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, വി. പി. ഇബ്രാഹിം കുട്ടി, കെ. ടി. വിനോദൻ, മുരളി തോറോത്ത്, സി. ഹനീഫ, ശ്രീജാറാണി, മുജേഷ് ശാസ്ത്രി തുടങ്ങിയവർ സംസാരിച്ചു.









