കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും
ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംയുക്ത സമിതി കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഭക്ഷ്യ ധാന്യങ്ങൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി പുന:സ്ഥാപിക്കുക, ഇപ്പോസ് മിഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മണ്ണെണ്ണ വിതരണം നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് റേഷൻ വ്യാപാരികൾ ധർണ്ണ നടത്തിയത്.
ധർണ്ണ കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചർ ഉത്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ വി. പി. ഇബ്രാഹിംക്കുട്ടി, മാലേരി മൊയ്‌തു, കെ. കെ പരീത്, റഫീഖ്, പി. വി. സുധൻ, എം. കെ. രാമചന്ദ്രൻ, വി. പി. നാരായണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ സ്വാഗതവും ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു.യു. ഷിബു നന്ദി പറഞ്ഞു.