വാട്ടർ ചാർജ് കുടിശ്ശിക നിവാരണം: കളക്ഷൻ ഡ്രൈവ് നടത്തും

കൊയിലാണ്ടി : കേരള വാട്ടർ അതോറിറ്റി കൊയിലാണ്ടി സബ് -ഡിവിഷൻ വാട്ടർ ചാർജ് കുടിശ്ശിക നിവാരണ യജ്ഞത്തിൻ്റെ ഭാഗ മായി വിവിധ പഞ്ചായത്തുകളിൽ കളക്‌ഷൻ ഡ്രൈവ് നടത്തുന്നു.രാവിലെ 10 മുതൽ 3.30 വരെയാണ് കളക്ഷൻ നടത്തുന്നത്.

മാർച്ച് മാസം 17 ആം തിയ്യതി അരിക്കുളത്തും 18 ന് തുറയൂരിലും കളക്ഷൻ സ്വീകരിക്കും.കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളും വാട്ടർ ചാർജ് അടവാക്കാനുള്ളവരും സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!