അടിയന്തരാവസ്ഥാ സമര പോരാളി പട്ടോനകണ്ടി കുഞ്ഞിക്കണാരനെ ആദരിച്ചു.

അടിയന്തരാവസ്ഥാ കാലത്ത് നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിൻ്റെ പേരിൽ പയ്യോളി പോലീസിൻ്റെ കടുത്ത ലോക്ക് അപ്പ് മർദ്ദനത്തിന് ഇരയായ മേപ്പയ്യൂർ നിവാസി പട്ടോന ക്കണ്ടികുഞ്ഞിക്കണാരനെ കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് മേപ്പയ്യൂർ ബ്ലോക്ക് കമ്മറ്റി ആദരിച്ചു. അടിയന്തരാവസ്ഥാ കാലത്തെ പീഡനാനുഭവങ്ങൾ അദ്ദേഹം ചടങ്ങിൽ പങ്കുവെച്ചു. ബ്ലോക്ക് പ്രസിഡൻറ് വിജയൻ വിളയാട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവൻ ആയടത്തിൽ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ബ്ലോക്ക് സിക്രട്ടറി അജിത്ത് കുമാർ വാകമോളി പൊന്നാടയണിയിച്ച ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം രാജഗോപാലൻ വി ഉപഹാര സമർപ്പണം നടത്തി.


