പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 14 മുതല്‍ 20 വരെ

കൊയിലാണ്ടി: പൊായില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് മാര്‍ച്ച് 14 ന് വൈകിട്ട് കൊടിയേറും. കുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റം. 14 ന് കലവറ നിറയ്ക്കല്‍, ഭജന.

മാര്‍ച്ച് 15 ന് രാത്രി ഏഴ് മണിക്ക്. ബി.ആര്‍ ദേവാനന്ദിന്റെ തായമ്പക, കലാസന്ധ്യ.

16 ന് വൈകിട്ട് ഭക്തി ഗാനമേള, കലാമണ്ഡലം ഹരി ഘോഷിന്റെ തായമ്പക

17 ന് വൈകിട്ട് കാഞ്ഞിരശ്ശേരി വിഷ്ണുപ്രസാദ്, കൊരങ്ങാട് വിഷ്ണു, കലാമണ്ഡലം ഹരികൃഷ്ണന്‍ എന്നിവരുടെ തൃത്തായമ്പക ,മെഗാഷോ .

18 ന് വൈകീട്ട് മൂന്നുമണിക്ക് വനമധ്യത്തില്‍ പാണ്ടിമേളം.തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ നേതൃത്വത്തിലാണ് മലബാറിലെ പ്രസിദ്ധരായ വാദ്യ കലാകാരന്മാരെ അണിനിരത്തി വനമധ്യത്തില്‍ മേളം നടക്കുക. രാത്രി ഏഴുമണിക്ക് ചെറുതാഴം ചന്ദ്രന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക .

19 ന് രാവിലെ സമുദ്ര തീരത്ത് കുളിച്ചാറാട്ട് ,കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തില്‍ വനമധ്യത്തില്‍ പാണ്ടിമേളം. മൂന്നു മണി മുതല്‍ ആഘോഷ വരവുകള്‍. മടക്കെഴുന്നെള്ളിപ്പ്. ഡൈനാമിറ്റ് ഡിസ്‌പ്ലേ ,വെടിക്കെട്ട്.

20 ന് വൈകീട്ട് ആറുമണിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!