കനത്ത വെയിലില്‍ ദാഹജലം ഒരുക്കി നഗരസഭ

കൊയിലാണ്ടി: കനത്ത വെയിലും അസഹനീയമായ ചൂടും എത്തിയതോടെ നഗരത്തിലും പരിസരങ്ങളിലും എത്തുന്ന പൊതുജനങ്ങൾക്ക് ദാഹജലം ഒരുക്കി നഗരസഭ തണ്ണീർപ്പന്തൽ ഒരുക്കി. കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ തണ്ണീർപ്പന്തലിൽ ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാകും.

കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ തണ്ണീർപ്പന്തൽ നഗരസഭ അധ്യക്ഷൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻ എ.പി. സുധീഷ്, കൗൺസിലർമാരായ സി.കെ ജയദേവൻ, വി.ബാലകൃഷ്ണൻ, അബ്ദുൽ ഖാദർ, സി.സി.എം.രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ പ്രദീപ്, ജമീഷ് മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!