സ്കൂളുകളുടെ ചുറ്റുമതിലും കവാടവും മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ നിർമിച്ച ചുറ്റുമതിലിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കാനത്തിൽ ജമീല എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിനായി 75 ലക്ഷം രൂപയും പന്തലായനി ഗവ. ഹയർ സെക്കൻഡറിക്കായി 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് ചുറ്റുമതിലും കവാടവും നിർമിച്ചത്. യു.എൽ.സി.സിയാണ് കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എം ഷാനിദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ കെ എം നജീബ്, എം ദൃശ്യ, വാർഡ് കൗൺസിലർമാരായ പി എം ബിജു, കെ ഷജിത്ത്, പ്രിൻസിപ്പൽ ബീന പൂവത്തിൽ, പ്രധാനാധ്യാപിക സ്മിത ശ്രീധരൻ, എസ്.എം.സി ചെയർമാൻ പ്രമോദ് രാരോത്ത്, എം.പി.ടി.എ പ്രസിഡന്റ് പി പ്രജിഷ, എസ്.എസ്.ജി ചെയർമാൻ പി കെ രഘുനാഥ്, കൺവീനർ അൻസാർ കൊല്ലം, സ്റ്റാഫ് സെക്രട്ടറിമാരായ പി കെ ബിജു, കെ കെ സിന്ധു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എം ഷാനിദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ കെ എം നജീബ്, എം ദൃശ്യ, വാർഡ് കൗൺസിലർ സി കെ ജയദേവൻ, പ്രധാനാധ്യാപിക ടി ഷജിത, പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, എൻ വി പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് എ സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പി പ്രവീൺ കുമാർ, എൻ വി വത്സൻ, എം ജി ബൽരാജ്, ഗുരുപഥം ഗംഗാധരൻ, വി സുചീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.









