ശതാബ്ദി പ്രഭയില്‍ കൊയിലാണ്ടി കാവുംവട്ടം എംയുപി സ്‌കൂള്‍

കൊയിലാണ്ടി: പഴയകാല പ്രതാപത്തിന്റെ കരുത്തില്‍, പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം സജ്ജമാവുകയാണ് കാവുംവട്ടം എം.യു.പി. സ്‌കൂള്‍. ഈ വിദ്യാലയത്തെ ഒരു ‘മോഡല്‍ സ്‌കൂള്‍’ ആക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക, ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കുക, കുട്ടികള്‍ക്കായി മികച്ച സ്‌പോര്‍ട്‌സ് സൗകര്യങ്ങളും ശാന്തമായ പഠനാന്തരീക്ഷം ഒരുക്കുന്ന മനോഹരമായ പൂന്തോട്ടവും യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയും നൂറാം വര്‍ഷത്തില്‍ ലക്ഷ്യംവയ്ക്കുന്നു.

കൊയിലാണ്ടി സബ് ജില്ലയില്‍ തന്നെ ഏറ്റവും വിശാലമായ സ്‌കൂള്‍ പരിസരങ്ങളിലൊന്നായ ഇവിടെ, പാഠ്യപദ്ധതിയിലെ പുതുമകള്‍ ഡിജിറ്റല്‍ യുഗത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും, കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാന്‍ വിവിധ ടാലന്റ് ടെസ്റ്റുകള്‍ പതിവാക്കുകയും ചെയ്യും.

വിപുലമായ യാത്രാ സൗകര്യം ദൂരപരിധിയുടെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ, 10 കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന സൗകര്യവും ഉറപ്പാക്കുന്നു. ജനകീയ കൂട്ടായ്മയിലൂടെ നമ്മുടെ നാടിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത സംരംഭമായി കാവുംവട്ടം സ്‌കൂളിനെ മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.​

1926-ല്‍, അക്ഷരവെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തില്‍ ദീര്‍ഘദര്‍ശിയായ അക്ഷരസ്‌നേഹി മമ്മിളി ആലി ഹാജി തുടങ്ങിവെച്ച മഹത്തായ കര്‍മ്മമാണ് ഇന്ന് അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്ന കാവുംവട്ടം മുസ്ലിം യു.പി. സ്‌കൂള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!