കൊയിലാണ്ടി കൊല്ലം സ്വദേശി എം. എസ്. സി. സൈക്കോളജി വിദ്യാര്‍ത്ഥി അനുരഞ്ജ് ചികിത്സ സഹായം തേടുന്നു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം സ്വദേശി എം. എസ്. സി. സൈക്കോളജി വിദ്യാര്‍ത്ഥി അനുരഞ്ജ് ചികിത്സ സഹായം തേടുന്നു, ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലാണ്.
മിടുക്കനായ യുവാവിന്റെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജിവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ഡോക്ടര്‍മാരും. അടിയന്തിരമായി ചെയ്യേണ്ടുന്ന ശസ്ത്രക്രിയക്ക് ഏകദേശം അമ്പത് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം.
കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനുമപ്പുറമാണ്. പ്രദേശവാസികളും ജനപ്രതിനിധികളും അടങ്ങുന്ന ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്
അനുരഞ്ജിന്റെ ചികിത്സക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പിതാവ് സുനില്‍കുമാറിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊയിലാണ്ടി ശാഖയില്‍ (IFSCode: SBIN0003338) ഒരു അക്കൌണ്ട് 449 2781 4068 എന്ന നമ്പറില്‍ ആരംഭിച്ചിട്ടുണ്ട്. 62352 60438 എന്ന ഫോണ്‍ നമ്പറിലേക്ക് ഗൂഗിള്‍ പേ വഴിയും പണമയക്കാവുന്നതാണ്. ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.










