കൃഷിക്കും, ഭവന നിര്‍മാണത്തിനും മാലിന്യ പരിപാലനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് കൊയിലാണ്ടി നഗരസഭ 2026-27 ബജറ്റ് വൈസ്ചെയര്‍ പേഴ്‌സണ്‍ സി.ടി ബിന്ദു അവതരിപ്പിച്ചു

കൊയിലാണ്ടി : കൃഷിക്കും, ഭവന നിര്‍മാണത്തിനും മാലിന്യ പരിപാലനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് കൊയിലാണ്ടി നഗരസഭ 2026-27 ബജറ്റ് ചെയര്‍മാന്‍ യുകെ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സി.ടി ബിന്ദു അവതരിപ്പിച്ചു. 15000,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
227 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി, 2.64 കോടി രൂപയില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതി, 40 കോടി രൂപയില്‍ താലൂക്ക് ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി, വലിയ മലയില്‍ ശ്മശാനത്തിന് രണ്ട് കോടി, ഗതാഗത വികസനത്തിന് ആറുകോടി, നഗരത്തില്‍ സ്റ്റാന്‍ഡേര്‍ഡൈസ്ഡ് സ്ട്രീറ്റ് ലൈറ്റും സിസ്റ്റം സ്ഥാപിക്കുന്നതിനും 25 ലക്ഷം, പെരുവട്ടൂര്‍ പന്തലായിനി വിയ്യൂര്‍ എന്നിവിടങ്ങളില്‍ കളിസ്ഥലം, ഈശ്വരന്‍ ചിറ പാറക്കുളം നവീകരിച്ച നീന്തല്‍ കുളം, നഗരസൂത്രണത്തിന് യു ഐ ഡി എഫ് പദ്ധതിയില്‍ ഏഴു കോടി, നഗരത്തില്‍ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് രണ്ട് കോടി, കെഎസ്ഇബി സബ്‌സ്റ്റേഷന്‍ പ്രവൃത്തി, നഗരത്തില്‍ ഷീ ക്രിയേറ്റിവിറ്റി സെന്റര്‍ കുടുംബശ്രീ കെട്ടിടം നിര്‍മ്മിക്കുവാന്‍ 3കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കൊല്ലം പാര്‍ക്ക് ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ വാനനിരീക്ഷണ കേന്ദ്രം, 75 ലക്ഷം രൂപയില്‍ വായനാരി തോട് നവീകരണം, ഹോപ്പ് ആരോഗ്യ ബോധവല്‍ക്കരണ പദ്ധതി, റെയില്‍വേ സ്റ്റേഷന്‍ റോഡ് ഹരിത പാത, മുത്താമ്പി പാലത്തില്‍ സൂയിസൈഡ് സേഫ്റ്റ് ഫെന്‍സ് സ്ഥാപിക്കല്‍, തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എബിസി പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് പകല്‍വീടുകള്‍ മൂവിഗ് ലബോറട്ടറി, വലിയ മലയില്‍ വെറ്റിനറി സര്‍വകലാശാല ഓഫ് ക്യാമ്പസ്, പെരുവട്ടൂരില്‍ കാലിക്കറ്റ് സര്‍വകലാശാല സബ് സെന്റര്‍, സ്മാര്‍ട്ട് കൊയിലാണ്ടി സമഗ്ര ശുചിത്വ പദ്ധതി, പ്രവാസി ഡാറ്റ ബാങ്ക് തയ്യാറാക്കല്‍, മന്ദമംഗലം പാറപ്പള്ളി ഹാര്‍ബര്‍ പ്രദേശങ്ങളില്‍ വിനോദ വിശ്രമകേന്ദ്രങ്ങള്‍, കണ്ടല്‍ മ്യൂസിയം നവീകരിക്കല്‍, അണേല വട്ടക്കുണ്ട് ഉന്നതി വികസനത്തിന് ഒരുകോടി രൂപ അനുവദിക്കാനും ബജറ്റില്‍ തീരുമാനമായിട്ടുണ്ട്.









