ഇറാനെതിരെയുള്ള സാമ്രാജ്യത്വ ആക്രമണ പ്രതിഷേധ സംഗമം നടത്തിപുകസ

കൊയിലാണ്ടി : ഇറാനെതിരെയുള്ള സാമ്രാജ്യത്വ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. എം. സുധീഷ് സ്വാഗതം പറഞ്ഞു. മേഖലാ വൈസ് പ്രസിഡന്റ് ആർ. കെ. ദീപ ആദ്ധ്യക്ഷ്യം വഹിച്ചു. അഡ്വ. കെ. സത്യൻ, ഫസീല പുനത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇ. കെ.സുരേഷ് നന്ദി പറഞ്ഞു.









