പാസ്സിംഗ് ഔട്ട് പരേഡില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കി പൊയില്‍ക്കാവ് എച്ച്എസ്എസിലെ എസ്പിസി വിദ്ദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാമത്തെ (2024-26 ) ബാച്ച് SPC കേഡറ്റ് സിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.
ചടങ്ങില്‍ മുഖ്യഥിതി സബ് ഇന്സ്പെട്കര് ടിസി ബാബു സല്യൂട്ട് സ്വീകരിച്ചു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 2014 ല്‍ സ്കൂളില്‍ SPC ആരംഭിച്ചതു മുതല്‍ 8വര്‍ഷം സ്കൂളിലെ ഡ്രില്‍ ഇന്‍സ്റ്റക്ടര്‍ കൂടി ആയിരുന്നു ഇദ്ദേഹം.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ചിത്രേഷ്, ഹെഡ് മിസ്ട്രെസ് ബീന കെ സി, SPC പ്രൊജക്റ്റ് കോഴിക്കോട് റൂറല്‍ ADNO സുനില്‍ കുമാര്‍, PTA പ്രസിഡന്റ് നിഷിത്, വാര്‍ഡ് മെമ്പര്‍മാരായ അജിത, ശശി കുമാര്‍, മിഥുന്, DI മാരായ ശ്രീലത, മണികണ്ഠന്, മവ്യ, ബബിഷ് എന്നിവര്‍ ആശംസ അറിയിച്ചു. സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ സുജിത് , ലിന്‍സി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.









