സജീഷ് ഉണ്ണി- ശ്രീജിത്ത് മണി സ്മാരക സമിതി സ്നേഹാദരം – 2023

കൊയിലാണ്ടി: പൂക്കാടിൽ സജീഷ് ഉണ്ണി- ശ്രീജിത്ത് മണി സ്മാരക സമിതി സ്നേഹാദരം- 2023 സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, ലോകത്തിലെ ഏറ്റവും വലിയ മൺ ചിത്രരചനയായ മണ്ണിൽ വർണ്ണ വസന്തം എന്ന പരിപാടിയിൽ പങ്കെടുത്ത് ലോക റെക്കോർഡ് കരസ്ഥമാക്കിയ യു.കെ.രാഘവൻ, ശശി കോട്ട്, സുരേഷ് ഉണ്ണി, എസ്.ബി. ആതിര എന്നിവരെ സ്നേഹാദരത്തിൻ്റെ ഭാഗമായി പുരസ്കാരങ്ങൾ സമർപ്പിച്ച് ആദരിച്ചു.
പരിപാടിയിൽ എൽ.ഡി.സി.പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി സർവീസിൽ പ്രവേശിച്ച സി.അനുപമ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സേവാ സമിതി പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. സമിതി മന്ദിരത്തിൽ നടന്ന പരിപാടിയിൽ ശശികുമാർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഭാസ്കരൻ കൊളോത്ത് അധ്യക്ഷത വഹിച്ചു. കെ.പി.വിജയൻ, കെ.സാജൻ, സി.ബിന്ദു, വി.രാജൻ, ഇ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.


