ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയറിനു തീപ്പിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയ്ക്ക് മുന്‍വശം ഓടിക്കൊണ്ടിരുന്ന ടോറസിന്റെ പുറകിലെ ടയറിനു തീപ്പിടിച്ചു. ലോറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.സ്റ്റേഷന് ഓഫീസര്‍ ബിജു വി കെ യുടെ നേതൃത്വത്തില്‍ SFRO രാജുമോന്, Fro.ഷാജു, നിതിന്‍, സാരഗ്, ഇര്‍ഷാദ്, സുകേഷ്, ബിനീഷ്, ഹോംഗാര്‍ഡ് ഷൈജു, രാമദാസ്, സുധീഷ് എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു. കൊടുവള്ളിയില്‍ നിന്നും മെറ്റലുമായി വരികയായിരുന്നു ലോറി.









