പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധമേഖലകളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
പിടിഎ പ്രസിഡണ്ട് പി എം ബിജുവിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് യുകെ ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളിന് ടി കെ നാരായണന് മാസ്റ്റര്‍ സംഭാവനയായി നല്കിയ അന്‍പത് റോബോട്ടിക് കിറ്റുകള്‍ ഏറ്റുവാങ്ങി പ്രിന്‍സിപ്പല്‍ ബീന പൂവത്തില്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരന് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ മദര്‍ പി ടി എ പ്രസിഡണ്ട് പ്രജിഷ പി സ്റ്റാഫ് സെക്രട്ടറിമാരായ ഷിജിത്ത് മാസ്റ്റര്‍ സിന്ധു കെ കെ എന്നിവര്‍ സംസാരിച്ചു. കമാരി ആഗ്ന യോഗ അവതരിപ്പിച്ചു.









