കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര ശ്രീകോവിലിൻ്റെ കട്ടിളവെക്കൽ കർമ്മം
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര ജീർണ്ണോദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ഭഗവതി ക്ഷേത്ര ശ്രീകോവിലിൻ്റെ കട്ടിളവെക്കൽ കർമ്മം ഭക്തി സാന്ദ്രമായി. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരി കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
പറേച്ചാൽ വിനോദ് ആചാരി കർമ്മം നടത്തി. ക്ഷേത്രം കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, രാജൻ മൂടാടി, എം.കെ.ശ്രീധരൻ, ഇ.കെ.രാഗേഷ്, ടി.ടി.ബാബു, പി.കെ.സുമിത്ത്, ഇ.കെ.രമേശൻ, ബാലൻകുന്നക്കണ്ടി, ടി.പി.രാഘവൻ നേതൃത്വം നൽകി.