“ചെറുമണികളിലെ ചെരാതുകൾ “പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി സെൻ ലൈഫ് ആശ്രമം ഡയറക്ടർ വി. കൃഷ്ണകുമാറിന്റെ ചെറുമണികളിലെ ചെരാതുകൾ പുസ്തകത്തിന്റെ പ്രകാശനം മാതൃഭൂമി സബ് എഡിറ്റർ കെ. വിശ്വനാഥ് നിർവഹിച്ചു.

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം ഗീത കുറ്റിച്ചികണ്ടി,  ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം സുഗിന, പ്രസീത, കെ വി ദീപ, വി. കൃഷ്ണകുമാർ, അഡ്വ. വി സത്യൻ, ഡോക്ടർ നന്ദിത പ്രശാന്ത്, ഷെരീഫ് കാപ്പാട്, ആശാലത എന്നിവർ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!