നഗരസഭാ ബജറ്റിന് മുന്നോടിയായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

കൊയിലാണ്ടി: നഗരസഭാ ബജറ്റിന് മുന്നോടിയായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 4,5 തിയ്യതികളില്‍ അവതരിപ്പിക്കുന്ന 2026 – 27 വര്‍ഷത്തെ ബജറ്റില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സി. ടി. ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മാരായ എ. പി .സുധീഷ്, എം ദൃശ്യ, എ സുധാകരന്‍ , പ്രസ് ക്ലബ് സെക്രട്ടറി യു. വി .ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സുധീര്‍ കൊരയങ്ങാട്, എന്നിവര്‍ സംസാരിച്ചു.









