കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ 37-ാം വാർഷിക സമ്മേളനം നടന്നു

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (KGOA) കൊയിലാണ്ടി ഏരിയയുടെ 37-ാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി 27-ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. ഏരിയ കമ്മിറ്റി പ്രസിഡണ്ട്  നിഷ കെ.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന കമ്മിറ്റി അംഗം സ. സുബാഷ് കെ. കെ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബിൻ കെ സ്വാഗതം പറഞ്ഞു.കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു.

സമ്മേളനത്തിൽ സർവീസ് വിഷയങ്ങൾ, ജീവനക്കാരുടെ അവകാശ സംരക്ഷണം, സംഘടനാ ശക്തീകരണം, കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ, കേരള സർക്കാറിൻ്റെ ഇടതുപക്ഷ ബദൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രമേയങ്ങളും അവതരിപ്പിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: നിഷ കെ. വി, വൈസ് പ്രസിഡന്റുമാർ:
ഡോ. ഷെറിൻ,ഗിരീഷ് എം, സെക്രട്ടറി:ഷിബിൻ കെ. ജോയിന്റ് സെക്രട്ടറിമാർ: അനിത കെ. എം.,ഡോ. സജിത് വി.,
ട്രഷറർ:സുധീഷ് ടി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!