വലിയങ്ങാടി ദുരന്തം; മരണമടഞ്ഞ ചേമഞ്ചേരി കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി മന്ത്രി പി. എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : വലിയങ്ങാടി ദുരന്തത്തില്‍ മരണമടഞ്ഞ ചേമഞ്ചേരി കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വീട്ടില്‍ എത്തി.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സാധാരണ ഇത്തരം കാര്യത്തില്‍ ചെയ്യുന്ന എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്‌ക്കാര ചടങ്ങള്‍ക്ക് പങ്കെടുക്കാന്‍ വീട്ടിലെത്തിയ കോഴിക്കോട് മേയര്‍ കുടുംബത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങളായി വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു വിനോദ്. ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയവും വിനോദായിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!