അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എം.എ സംസ്‌കൃതം, എന്‍.ഇ.ടി/പി.എച്ച്.ഡി, അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 22-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

ബോയ് ലര്‍ ഓപറേറ്റര്‍ നിയമനം

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന്‍-ബോയ്ലര്‍ ഓപറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സംവരണ/ഓപണ്‍ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഫിറ്റര്‍ ട്രേഡില്‍ സെക്കന്‍ഡ് ക്ലാസ് ബോയ്ലര്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-41. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8281723705.

കുടുംബശ്രീയില്‍ ബ്ലോക്ക് കോഓഡിനേറ്റര്‍

കുടുംബശ്രീയില്‍ തൂണേരി ബ്ലോക്കില്‍ ഒഴിവുള്ള ബ്ലോക്ക് കോഓഡിനേറ്റര്‍ ഒഴിവിലേക്ക് (ഫാം, എല്‍.എച്ച്) അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. തൂണേരി ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍/തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക്). പ്രായപരിധി: 2026 ജനുവരി 31ന് 35 വയസ്സ് കവിയരുത്. അപേക്ഷാഫോം www.kudumbashree.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2373066.

പ്രമോട്ടര്‍ നിയമനം

പന്തലായനി ബ്ലോക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രമോട്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2370379, 2370657.

ടെണ്ടര്‍ ക്ഷണിച്ചു

വെങ്ങാലിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 കാര്യാലയത്തിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9995735638.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!