സമന്വയ കൊഴുക്കല്ലൂർ ഉന്നത വിജയികളെ അനുമോദിച്ചു
സമന്വയ കൊഴുക്കല്ലൂർ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ്, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാരയാട്ട് ഇ വി ഗോവിന്ദൻ മാസ്റ്റർ, എളങ്കൂട്ടിൽ ടി കുഞ്ഞിരാമൻ മാസ്റ്റർ, പുത്തലത്ത് രാഘവൻ സ്മാരക ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. സമന്വയ സെന്ററിൽ നടന്ന പരിപാടി മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയ്യർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു. എം. പി. അനസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം മിനിഅശോകൻ, മോഹനൻ വടക്കയിൽ, എം. പി. സുഭാഷ്, പി. ബാലകൃഷ്ണൻ, എം. കെ. രാമചന്ദ്രൻ മാസ്റ്റർ, ഇ. കുഞ്ഞിക്കണ്ണൻ അമ്പാടി എന്നിവർ ആശംസകൾ അർപ്പിച്ചു. സമന്വയ സെക്രട്ടറി കെ. ടി. ദിനേശൻ സ്വാഗതവും, ജോയിൻ സെക്രട്ടറി വി. പി. ഷാജി നന്ദിയും പറഞ്ഞു.


