കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി ശാക്തീകരണ ശില്‍പശാലസംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി, പെണ്ണിടം വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സമിതി ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷന്‍ യു കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി ടി ബിന്ദു അധ്യക്ഷയായി.

ടൗണ്‍ഹാളില്‍ നടന്ന ശില്‍പശാലക്ക് ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍എം വി അനിത നേതൃത്വം നല്‍കി. സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എ സുധാകരന്‍, എ പി സുധീഷ്, എം ദൃശ്യ, കൗണ്‍സിലര്‍മാരായ കെ വി സുരേഷ്, കെ കെ ദാമോദരന്‍, സി കെ ജയദേവന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ കെ അനുഷ, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ആര്‍ അനുഷ എന്നിവര്‍ സംസാരിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!