ഡി.ആർ പെൻഷൻ കുടിശ്ശകകൾ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണം; പെൻഷനേഴ്സ് യൂണിയൻ

കൊയിലാണ്ടി: പെൻഷൻകാർക്ക് ലഭിക്കാനുള്ള ഡി.ആർ കുടിശ്ശികകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി യൂണിയൻ അംഗങ്ങൾക്ക് നൽകുന്ന തുണി സഞ്ചിയുടെ വിതരണവും നവാഗതരെ സ്വീകരിക്കലും മുതിർന്ന പെൻഷൻകാരെ ആദരിക്കലും ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ.കെ.മാരാർ, സെക്രട്ടറി സുരേന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വി.എം.ലീല, യൂണിറ്റ് സെക്രട്ടറി വി.പി.ബാലകൃഷ്ണൻ, ഉണ്ണി മാടഞ്ചേരി, രാധാമണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!