മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളും ക്ഷേമപദ്ധതികളും ചർച്ച ചെയ്യുന്നതിനായി വയോജനസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളും ക്ഷേമപദ്ധതികളും ചർച്ച ചെയ്യുന്നതിനായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ വയോജന സഭ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ യു. കെ ചന്ദ്രൻ പരിപാടി ഉദ്ഘടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ പണ്ടാരക്കണ്ടി അധ്യക്ഷത വഹിച്ചു.
വയോജനങ്ങൾക്ക് ആരോഗ്യ സൗകര്യങ്ങൾ, സാമൂഹ്യ സുരക്ഷ പെൻഷൻ, അടിസ്ഥാന സൗകര്യ വികസനം, വിനോദ – സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. ആസൂത്രണ സമിതി അംഗം ശശി കോട്ടിൽ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം. ദൃശ്യ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മുപ്പത്തി ഒന്നാം വാർഡ് കൗൺസിലർ കെ. കെ ദാമോദരൻ നന്ദിയും പറഞ്ഞു.









