സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 42 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു.
വിശിഷ്ടാതിഥിയായി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കുകയും പരേഡ് പരിശോധിക്കുകയും ചെയ്തു. കേഡറ്റുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.

കൊയിലാണ്ടി സ്റ്റേഷന്‍ എസ്. എച്ച് .ഒ ആയ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സുമിത് കുമാര്‍. കെ. സല്യൂട്ട് സ്വീകരിച്ചു. ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും സ്‌കൂളിന്റെ പി ടി എ പ്രസിഡന്റുമായ പി. എം. ബിജു, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരന്‍, ഡപ്യൂട്ടി എച്ച്. എം. രാഗേഷ് കുമാര്‍. പി. എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. ഡി. ഐ മാരായ കുഞ്ഞായി ടി. എം. , അനഘ ഇ. കെ. , സി പി ഒ മാരായ ജെറോം ഫെര്‍ണാണ്ടസ്, റീന കെ. എം. എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!