ഈദ് മെഹന്തി ഫെസ്റ്റ് 2023 പെരുന്നാള്‍ മൊഞ്ചുമായി മത്സരം
ചേമഞ്ചേരി :ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഈദ്മെഹന്തി ഫെസ്റ്റ് കാപ്പാട് ജി എം യു പി സ്കൂളില്‍ സംഘടി പ്പിച്ചു.
ആറു വാര്‍ഡുകളില്‍ നിന്നായി നിരവധി പേര് പങ്കെടുത്ത് വിത്യസ്തമായ ഡിസൈനുകള്‍ കൈകളില്‍ വരച്ച് ഓരോ ടീമും ശ്രദ്ധേയമായി.
പെരുന്നാള്‍ മൊഞ്ചുമായി നാസര്‍ കാപ്പാടിന്റെ മൊയ്ലാഞ്ചി പാട്ടും അരങ്ങേറി. ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാസിന ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷെബ്ന ഉമ്മാരി, അശ്വിന് പ്രദീപ്, വാര്‍ഡ് സിഡിഎസ്സ് അംഗം അഫ്സമനാഫ്, ശരീഫ റഫീഖ്, ആമീന്‍ മാസ്റ്റര്‍, റഹീന അഷറഫ് എന്നിവര്‍ സംസാരിച്ചു.
മെഹന്തി ഫെസ്റ്റ് വിജയികളായ ഒന്നാം സ്ഥാനം ജന്നത്തുല്‍ പര്‍വി. കാപ്പാട്, രണ്ടാംസ്ഥാനം എം ടി. ഷെഹീബ കാപ്പാട്, മൂന്നാംസ്ഥാനം ആയിഷ ജിനാന്‍ കണ്ണന്‍കടവ് എന്നിവര്‍ക്ക് ബ്ലോക്ക് മെമ്പര്‍ എംപി. മൊയ്ദീന് കോയ സമ്മാനദാനം നിര്‍വഹിച്ചു.