ചെറുകാശി ശിവക്ഷേത്രം ഓഫീസ് സമർപ്പണം നടന്നു

പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസ് സമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വം പാരമ്പര്യ ട്രസ്റ്റി മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്ര സന്നിധിയിലെത്തിയ പരമേശ്വരന് നമ്പൂതിരിയെ പൂര്‍ണ്ണ കുംഭം നല്കി ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഓഫീസ് സമര്‍പ്പണം നടത്തുകയും ക്ഷേത്ര ഭാരവാഹികളുടെ പേര് ആലേഖനം ചെയ്ത ശിലാഫലകം അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി. കെ. രമേശന് അധ്യക്ഷത വഹിച്ചു. ക്ഷേത്രതന്ത്രി പുതുശ്ശേരി ഇല്ലം കൃഷ്ണന് നമ്പൂതിരി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് മരുതേരി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി. അനിരുദ്ധന്, കായണ്ണ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്, മരുതേരി മഠപ്പുര മുത്തപ്പന് ക്ഷേത്രം പ്രസിഡന്റ് നാരായണന് വെള്ളച്ചാലില്‍, പേരാമ്പ്ര എളമരാന് കുളങ്ങര ഭഗവതി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എം. പ്രമോദ് കുമാര്‍, കൊളത്തൂര്‍ ആശ്രമം രക്ഷാധികാരി ഗംഗാധരന് നായര്‍, ചെറുകാശി ശിവക്ഷേത്രം മാതൃസമിതി സെക്രട്ടറി കെ. അജിത തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. സജീഷ് സ്വാഗതവും ജേ.സെക്രട്ടറി എം. എന്‍. സതീശന് നന്ദിയും പറഞ്ഞു.









