ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
കന്നൂര് ഗവണ്മെന്റ് യു പി സ്കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിമുക്ത ലോകം സുന്ദരലോകം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
അധ്യാപകരും കുട്ടികളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു. പ്രധാന അധ്യാപകന് പി. കെ. അരവിന്ദാക്ഷന്, സീനിയര്‍ അസിസ്റ്റന്റ് ജയിന് റോസ്, നിഷ, സജീവന്, എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ഹെഡ്മാസ്റ്റര് ലഹരി വിരുദ്ധ സന്ദേശം നല്കി. കുട്ടികള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.


